ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന തൂങ്കാവനത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കമലിന്‍റെ സംവിധാന സഹായിയായിരുന്ന രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശ ശരത്തും തൃഷയുമാണ് നായികമാരായി എത്തുന്നത്. രാജ്കമല്‍ ഇന്റകര്‍നാഷനലും ഒരു പ്രമുഖ നിര്‍മ്മാണകമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം ജിബ്രാനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.