കമല്‍ഹാസന് ഇഷ്ടമായി, ഇനി വരാനുള്ളത് വമ്പന്‍ പ്രഖ്യാപനം, 'ദളപതി 67' പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 25 ജനുവരി 2023 (15:04 IST)
കമല്‍ഹാസന്റെ 'വിക്രം' വിജയത്തിനുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ദളപതി 67' ഒരുങ്ങുകയാണ്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകും.വിജയിയുടെ ക്യാരക്ടര്‍ ഇന്‍ട്രൊഡക്ഷന്‍ വീഡിയോ പങ്കുവെച്ചു കൊണ്ടായിരിക്കും പ്രഖ്യാപനം എന്നാണ് വിവരം.
 
 പ്രൊമോ വീഡിയോയ്ക്ക് 67 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ലോകേഷ് കനകരാജ് കമല്‍ഹാസനെ പ്രമോ കാണിച്ചു, കമല്‍ഹാസന് വീഡിയോ വളരെയധികം ഇഷ്ടമായി എന്നാണ് പറയപ്പെടുന്നത്. അതിഥി വേഷത്തില്‍ കമല്‍ ഉണ്ടാകും എന്നും കേള്‍ക്കുന്നു.
ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നതിനാല്‍ ചിത്രത്തിന്റെ ക്ലൈമാക്സില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടേക്കാം.
 
50 വയസ്സുള്ള ഒരു ഗുണ്ടാസംഘത്തിന്റെ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നതെന്നും ചിത്രത്തിനായി പരുക്കന്‍ ലുക്കിലാണ് വിജയ് എത്തുക.
 
ചെന്നൈയിലും കൊടൈക്കനാലിലുമായി ചില ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍