‘ഉപ്പും മുളകും വിട്ടു… ഇനി പഠിത്തത്തിലേക്ക്. പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സമ്മര്‍ദം കൂടിയപ്പോള്‍ നിര്‍ത്തി. ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. ‘ - ലച്ചു പറയുന്നു.
ഇതിനു പിന്നാലെയാണ് ജൂഹിയുടെ പ്രണയകഥ ഏവരും അറിഞ്ഞത്. റോവിന്‍ ജോര്‍ജാണ് ജൂഹിയുടെ ഭാവിവരന്‍. ജൂഹിയും രോവിനുമൊത്തുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കുമ്പോള്‍ തന്നെ പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. പ്രണയം ആരംഭിക്കാന്‍ ഇതും ഒരു കാരണമായി. എന്തായാലും ഇപ്പോഴൊന്നും വിവാഹമില്ലെന്ന് പറയുകയാണ് ഇരുവരും.