വിനായകനിൽ നിന്നും മോഹൻലാലിലേക്ക്!

ശനി, 8 ഏപ്രില്‍ 2017 (10:19 IST)
ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളെ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ വര്‍ണിക്കുക എന്ന ചോദ്യോത്തരത്തിന് മാര്‍ക്കിടുന്ന സ്‌കൂള്‍ മാസ്റ്ററുടെ റോളില്‍ പ്രിയദര്‍ശന്‍ ആയിരുന്നുവെങ്കില്‍ ആ കുട്ടിക്ക് ഒന്നാം റാങ്ക് തന്നെ കിട്ടുമായിരുന്നുവെന്ന് മുന്‍ ദേശീയ ചലചിത്ര പുരസ്‌കാര ജേതാവും ഡോക്യൂമെന്ററി സംവിധായകനുമായ ജോഷി ജോസഫ്.
 
ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങള്‍ അവന്‍ ഇങ്ങനെ ചുരുക്കി ഡിഷ്യൂം ഡിഷ്യൂം-റാം,റാം എന്നായിരിക്കും ചെയ്തിട്ടുണ്ടാകുക എന്നും ജോഷി ജോസഫ് പറഞ്ഞു. വിനായകനില്‍ നിന്ന് പ്രത്യേക പരാമര്‍ശം മോഹന്‍ലാലിലേക്ക് പോകുമ്പോഴും ജനപ്രിയസിനിമയുടെ സാക്ഷാത്കാരങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ദംഗല്‍ എന്ന സിനിമയിലെ ആമിര്‍ഖാനെ കണ്ടില്ലെന്ന് നടിച്ച് അക്ഷയ്കുമാറിന് അവാര്‍ഡ് കൊടുക്കുമ്പോഴും പരോക്ഷമായ ഒരു ബ്രാന്‍ഡിങ്ങിനെ മുങ്ങിക്കപ്പല്‍ പൊങ്ങിവരുന്നുണ്ടെന്നും ജോഷി ജോസഫ് കുറ്റപ്പെടുത്തുന്നു.
 
പുലിമുരുകന്‍ മലയാള സിനിമയെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുമ്പോള്‍ ആമിര്‍ഖാന്റെ ദംഗല്‍ ജനപ്രിയ സിനിമയില്‍ പ്രചോദാക്തമകമായ സ്ത്രീപക്ഷ സിനിമയായി കുതിപ്പിക്കുകയാണ് ചെയ്തത്. ഇത് കൃത്യമായി മനസ്സിലാകുന്ന പ്രിയദര്‍ശന്‍, അക്ഷയ് കുമാറിന് അവാര്‍ഡ് കൊടുക്കണമായിരുന്നുവെങ്കില്‍ അത് ദംഗല്‍ മത്സരത്തിനുള്ളപ്പോള്‍ തന്നെ വേണമായിരുന്നുവോ. ദേശീയ അവാര്‍ഡ് രംഗത്ത് മികച്ച സ്റ്റണ്ട് മാസ്റ്റര്‍ക്ക് പുരസ്‌കാരം നല്‍കിയതിനെ കുറിച്ച് മാതൃഭൂമി പത്രത്തിലൂടെയാണ് ജോഷി ജോസഫിന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക