ജോമോന്‍ ടി ജോണ്‍ സംവിധായകന്‍; ആദ്യ ചിത്രത്തില്‍ ദുല്‍ക്കര്‍

ചൊവ്വ, 17 ഫെബ്രുവരി 2015 (16:30 IST)
മലയാളത്തിലെ പ്രമുഖ ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു.ജോമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകനായി അഭിനയിക്കുന്നതെന്നാണ് സൂചന. തിര, തട്ടത്തിന്‍ മറയത്ത്, ചാപ്പ കുരിശ്,അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളിലെ  മനോഹരങ്ങളായ ഫ്രെയിമുകളിലൂടെ പ്രേക്ഷകമനസ്സുകളെ കീഴടക്കിയ ഛായാഗ്രാഹകനാണ് ജോമോന്‍ ടി ജോണ്‍. അതിനാല്‍ ജോമോന്‍ സംവിധായകനായെത്തുമ്പോള്‍ വന്‍ പ്രതീക്ഷയിലാണ് സിനിമ ലോകം.

എന്നു നിന്റെ മൊയ്തീന്‍, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് ജോമോന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങള്‍. ലാല്‍ ജോസിന്റെ പുതിയ ചിത്രമായ നീനക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നതും ജോമോനാണ്. ഛായാഗ്രാഹകനായി സിനിമ രംഗത്തേക്ക് വന്ന് സംവിധായകരായി ചുവടുറപ്പിച്ചവരാണ് അമല്‍ നീരദ്, സമീര്‍ താഹിര്‍ തുടങ്ങിയവര്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍