സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ പ്രദര്‍ശിപ്പിച്ചു. സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ ,ഷാജി മാത്യു എന്നിവര്‍ ഷോ കാണാനെത്തിയിരുന്നു.
വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മലയാള സിനിമയാണ് ചോല. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങള്‍.