‘അഭിനന്ദനങ്ങൾക്കു നന്ദി, നാട് വലിയൊരു പ്രതിസന്ധി നേരിടുകയാണ്’ - ജോജു ജോര്‍ജ്
ജോസഫിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചതില്‍ നന്ദി പറഞ്ഞ് നടൻ ജോജു ജോർജ്. സുഹൃത്തുക്കളുടെയും ആരാധകരുടെയും അഭിനന്ദനങ്ങൾക്കു നന്ദിയുണ്ട്. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്.
ഈ സിനിമ തന്ന പപ്പേട്ടനോടും, തന്നെ സ്‌നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളോടും നന്ദി പറയുന്നു. ലഭിച്ച എല്ലാ പ്രോത്സാഹനത്തിനും സിനിമകള്‍ തന്ന സംവിധായകരോടും നന്ദിയുണ്ടെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ജോജു പറഞ്ഞു.
അഭിനന്ദനങ്ങൾക്കു നന്ദിയുണ്ട്, എന്നാല്‍ നമ്മുടെ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ അയച്ച എല്ലാവര്‍ക്കും നന്ദി - എന്നും ജോജു പറഞ്ഞു.