എന്നാൽ, മാർക്കിട്ടില്ലെങ്കിലും ആദ്യാവസാനം കൈയ്യടിക്കാനോ രോമാഞ്ചിഫിക്കേഷൻ ആകാനോ ഉള്ള ഒരു അനുഭവം അല്ല സിനിമ നൽകുന്നത്. ഒരു കട്ട ടൊവിനോ ഫാൻസിന് അല്ലാതെയുള്ള സിനിമാ പ്രേക്ഷകർക്ക് പക്ഷേ അത്രകണ്ട് കിടിലൻ അനുഭവമല്ല കൽക്കി നൽകുന്നത്. തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ഒരു ആവറെജ് സിനിമ അനുഭവം മാത്രമാണ് സാധാരണക്കാരായ പ്രേക്ഷകർക്ക് കൽക്കി നൽകുന്നത്.
പ്രവീണ്‍ പ്രഭാരത്തിന്റെ സംവിധാനം തരക്കേടില്ല. കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഭാവി തീരുമാനിക്കുക ഫാമിലി പ്രേക്ഷകർ ആകും. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാറാം; ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്. അറിഞ്ഞ് പണിയെടുത്തത് പശ്ചാത്തല സംഗീതം ഒരുക്കിയ ജെയ്ക്സ് ബിജോയ് ആണ്.
നഞ്ചൻകോട്ട് എന്ന പ്രദേശത്തെ നാട്ടുകാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കിടയിലേക്ക് ഇടിയൻ പോലീസ് ആയി കൽക്കിയെന്ന ടോവിനോ എത്തുന്നതാണ് കഥ. മാസ് ലുക്കിലുള്ള ടൊവിനോയുടെ രംഗപ്രവേശനം അതിഗംഭീരമായിരുന്നു. കൽക്കിയുടെ സഹപ്രവർത്തകരും പൊളിച്ചടുക്കി. പ്രധാന വില്ലനായി എത്തിയവരടക്കം തരക്കേടില്ലാതെ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ സംയുക്തയുടെ വില്ലത്തി റോൾ ഒരു കല്ലുകടിയായി മാറി.
ബാൿഗ്രൌണ്ട് മ്യൂസിക് അപാരമായിരുന്നു. മികച്ചതെന്ന് തന്നെ പറയാം. ഓഓ സീനിലേയും ബി ജി എം വേറെ ലെവൽ ആയിരുന്നു. ട്രൈലെർ കണ്ടു ഊഹിച്ച കഥ തന്നെയാണ് ചിത്രം പറയുന്നത്. ആദ്യപകുതി മാസ് മസാല എന്റർടെയ്നർ ആയി തകർത്തപ്പോൾ രണ്ടാം പകുതിയിൽ എല്ലാം തകിടം മറിയുകയായിരുന്നു. ക്ലീഷേകൾ നിറഞ്ഞ കഥാസന്ദർഭങ്ങളായിരുന്നു മിക്കതും. ഫാമിലി പ്രേക്ഷകർക്ക് പടം ഇഷ്ടമാവുകയാണെങ്കിൽ കത്തിക്കയറുമെന്ന കാര്യത്തിൽ സംശയമില്ല.