അവാർഡ് തുക മധുവിന്റെ കുടുംബത്തിന് നൽകി ജയസൂര്യ!

Webdunia
തിങ്കള്‍, 26 ഫെബ്രുവരി 2018 (14:16 IST)
വനിതാ ഫിലിം അവാർഡിൽ ലഭിച്ച തുക തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്‍ററിനും അട്ടപ്പടിയിലെ മധുവിന്റെ കുടുംബത്തിനും നൽകുന്നതായി ജയസൂര്യ. വനിതാ ഫിലിം അവാർഡ് വേദിയിൽ ആയിരുന്നു സംഭവം. സ്പെഷ്യൽ പെർഫോമൻസിനാണ് ജയസൂര്യയ്ക്ക് അവാർഡ് ലഭിച്ച‌ത്. 
 
ഭാര്യ സരിതയ്ക്കൊപ്പമാണ് താരം അവാർഡിനെത്തിയത്. തനിക്ക് ലഭിച്ച അവാർഡ് സരിതയ്ക്ക് ന‌ൽകുന്നതായും ജയസൂര്യ അറിയിച്ചു. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ സരിതയെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ അകർ അന്തംവിട്ടു. സരിത ഒന്നു മടിച്ചു നിന്നപ്പോള്‍ 'എന്‍റെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോള്‍ മടി കൂടാതെ വന്നവളല്ലേ നീ... പിന്നെയാണോ ഒരു സ്റ്റേജ്' എന്ന് പറഞ്ഞ് ഭാര്യയെ ക്ഷണിക്കുകയായിരുന്നു.  
 
'എന്‍റെ കോസ്റ്റ്യൂം മാത്രമല്ല, ജീവിതവും ഇവളാണ് ഡിസൈന്‍ ചെയ്യുന്നത്'. ഭാര്യ സരിതയെ ചേര്‍ത്തു നിര്‍ത്തി ജയസൂര്യ പറഞ്ഞപ്പോൾ പ്രേക്ഷകർ കൈയ്യടിച്ച് സ്വീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article