'ശ്രീദേവിയുടെ മരണത്തിന് കാരണം സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയ?' - യഥാർത്ഥ സത്യം വെളിപ്പെടുത്തി എക്താ കപൂർ

തിങ്കള്‍, 26 ഫെബ്രുവരി 2018 (10:33 IST)
ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുറ്റെ മരണവാർത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഹൃദയസ്തംഭനത്തെ തുടർന്നുണ്ടായ മരണമായിരുന്നു ശ്രീദേവിയുടെത്. എന്നാൽ, ശ്രീദേവിയുടെ അന്ത്യകർമ്മങ്ങൾ പോലും കഴിയുന്നതിന് മുൻപേ മരണത്തിന് കാരണം സൗന്ദര്യ വർദ്ധക വസ്തുക്കളാണെന്ന വാർത്തകളും പ്രചരിക്കാൻ തുടങ്ങി.
 
ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി നടത്തിയ ശസ്ത്രക്രിയകളാണ് ശ്രീദേവിയെ അകാലമരണത്തിലേക്കു നയിച്ചതെന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. ബോളിവുഡിലേക്കുള്ള യാത്ര തുടങ്ങിയ അന്നു മുതല്‍ക്കേ ശ്രീദേവി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. എന്നാൽ, ഇത്തരം പ്രചരണം നടത്തുന്നവർക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് എക്താ കപൂർ.
 
ശ്രീദേവിയുടെ വിയോഗം സിനിമ ലോകത്തിനുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് മുക്തമാകും മുന്പ് ഊഹപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അവർ പറയുന്നു. ശ്രീദേവി മരിച്ചത് അവരുടെ തലയിലെഴുത്താണെന്നും അല്ലാതെ അപവാദം പറഞ്ഞ് പ്രചരിപ്പിക്കുന്നതു പോലെയൊന്നുമല്ലന്നുമാണ് എക്ത കപൂര്‍ പറഞ്ഞത്. 
 
‘ദുഷ്ട മനസുകളേ, ഒരു കാര്യം മനസിലാക്കുക. പ്രത്യേകിച്ച്‌ എന്തെങ്കിലും ഹൃദയ സംബന്ധിയായ അസുഖങ്ങളോ എന്തെങ്കിലും ശസ്ത്രക്രിയയുടെ പ്രത്യാഘാതങ്ങളോ ഇല്ലാതെയും ജനസംഖ്യയില്‍ ഒരു ശതമാനം ആളുകള്‍ക്ക് ഹൃദയസ്തംഭനം സംഭവിക്കാം ( എന്റെ ഡോക്ടര്‍ പറഞ്ഞു തന്ന അറിവാണ്). അത് തലയിലെഴുത്താണ് അല്ലാതെ അപവാദങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതില്‍ സന്തോഷിക്കുന്ന ദുഷ്ടക്കൂട്ടങ്ങള്‍ ചിത്രീകരിക്കുന്നത് പോലെയല്ല.’ ഏക്ത ട്വിറ്ററില്‍ കുറിച്ചു.

Evil ones pls realise one percent ( as fwded as my doc told me) of the population can have an cardiac arrest without any heart condition or any kind of surgery ! It’s destiny not how evil rumour mongers portray!!!

— Ekta Kapoor (@ektaravikapoor) February 25, 2018

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍