മകളുടെ വിവാഹ ചിലവിന് പണമുണ്ടോയെന്നു പോലും നോക്കില്ല, മറ്റുള്ളവരുടെ കഷ്ടപ്പാട് കണ്ടാല്‍ ഉള്ളതെടുത്തങ്ങ് കൊടുക്കുന്നയാളാണ് സുരേഷ്: ജയറാം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 12 ജനുവരി 2024 (17:13 IST)
മകളുടെ വിവാഹ ചിലവിന് പണമുണ്ടോയെന്നു പോലും നോക്കില്ലെന്നും മറ്റുള്ളവരുടെ കഷ്ടപ്പാട് കണ്ടാല്‍ ഉള്ളതെടുത്തങ്ങ് കൊടുക്കുന്നയാളാണ് സുരേഷ് ഗോപിയെന്ന് ജയറാം. സുരേഷ് ഗോപിയുടെ സഹായം ലഭിച്ചിട്ടുള്ളവര്‍ നിരവധി പേരാണ്. മകളുടെ വിവാഹം അടുത്താഴ്ച നടക്കാനിരിക്കെ കഴിഞ്ഞദിവസം കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കുടുംബത്തെ സുരേഷ് ഗോപി സഹായിച്ചിരുന്നു. ബാങ്ക് വായ്പ എടുത്ത് ജപ്തി വന്നതില്‍ മനം നൊന്ത് കര്‍ഷകന്‍ കെജി പ്രസാദ് ആത്മഹത്യ ചെയ്തിരുന്നു. പിന്നാലെ പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക ബാധ്യതയും സുരേഷ് ഗോപി ഏറ്റെടുക്കുകയായിരുന്നു.

ALSO READ: Bala And Elizabeth: 'ജീവിതത്തില്‍ സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടും നമ്മള്‍ വട്ടപ്പൂജ്യം'; എലിസബത്തിന്റെ പോസ്റ്റ് വൈറല്‍
ഇക്കാര്യങ്ങളില്‍ ജയറാം ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വരുന്നതു മകളുടെ കല്യാണമാണ് ഓരോ കാര്യത്തിനും സുരേഷും രാധികയും കഷ്ടപ്പെടുന്നത് എനിക്കറിയാം. മകള്‍ക്ക് സ്വര്‍ണം എടുക്കാന്‍ പൈസയുണ്ടോ എന്ന് പോലും നോക്കിയില്ല. വേറെ ആരുടെയും കഷ്ടപ്പാടു കണ്ടാല്‍ അവര്‍ക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപിയുടെ സ്വഭാവം എന്ന് ജയറാം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍