ജല്ലിക്കെട്ട് എന്ന വെടിക്കെട്ട്, കാത്തിരിക്കാം ഒരു അഡാറ് ചിത്രത്തിനായി; ടീസർ പുറത്ത്

എസ് ഹർഷ

ശനി, 21 സെപ്‌റ്റംബര്‍ 2019 (09:49 IST)
സംവിധായകന്റെ പേര് നോക്കി സിനിമയ്ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരുള്ള ഇൻഡസ്ട്രിയാണ് മലയാളം. ആ കാത്തിരിപ്പിനു പ്രധാന കാരണക്കാരൻ ലിജോ ജോസ് പെല്ലിശ്ശേരി ആണ്. പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 
 
രാത്രിയുടെ മറവിൽ വിരണ്ടോടുന്ന പോത്തിനെ തേടിയിറങ്ങുന്ന ആളുകളാണ് ടീസറിൽ ഉള്ളത്. ഈ സിനിമ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം നേടിയിരുന്നു. അതിനാൽ തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പിനു ആകാംഷയും വർധിച്ചു.
 
വിരണ്ടോടുന്ന പോത്ത് ഗ്രാമത്തെ പിടിച്ചുലയ്ക്കുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം. ഈ വർഷത്തെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ സിനിമാ അനുഭവമായിരിക്കും ജല്ലിക്കട്ടെന്നാണ് സിനിമ കണ്ടവർ പറയുന്നത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍