IPL 2023: ധോണിയോടുള്ള ആരാധന, കാലുകളില്‍ തൊട്ട് അര്‍ജിത്ത് സിംഗ്, ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്

ശനി, 1 ഏപ്രില്‍ 2023 (10:22 IST)
ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റ് വെറുമൊരു കായിക വിനോദം മാത്രമല്ല.ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ പലപ്പോഴും 'ക്രിക്കറ്റിന്റെ ദൈവം' എന്ന് വിളിക്കാറുണ്ട്. ഐപിഎല്‍ 2023 ഉദ്ഘാടന ചടങ്ങിനിടെ ക്രിക്കറ്റിനോടുള്ള മറ്റൊരു സ്‌നേഹപ്രകടന കാഴ്ചയാണ് ലോകം കണ്ടത്.
 
 ഐപിഎല്‍ 2023 ന്റെ ഉദ്ഘാടന ചടങ്ങിനിടെ ധോണിയെ കണ്ടുമുട്ടിയപ്പോള്‍ പ്രശസ്ത ഗായകന്‍ അര്‍ജിത് സിംഗിന് ധോണിയുടെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം വാങ്ങാന്‍ ശ്രമിക്കുന്ന വീഡിയോയും ചിത്രങ്ങളും ആണ് വൈറല്‍ ആകുന്നത്.ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു അര്‍ജിത്. രശ്മിക മന്ദാനയും തമന്ന ഭാട്ടിയയും തങ്ങളുടെ പ്രകടനങ്ങളാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ ആവേശത്തിലാക്കി.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍