മലയാള സിനിമയിലെ ആദ്യ ലിപ് ലോക്ക് ചുംബനരംഗം ഇതാണ്; വീഡിയോ

ബുധന്‍, 6 ജൂലൈ 2022 (12:39 IST)
International Kissing Day: ഇന്റിമേറ്റായ സീനുകള്‍ കാണിക്കാന്‍ മലയാള സിനിമയ്ക്ക് ഒരുകാലത്ത് മടിയുണ്ടായിരുന്നു. അത്തരം രംഗങ്ങള്‍ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് പ്രതിച്ഛായ ഉണ്ടാക്കുമോ എന്ന പേടിയായിരുന്നു പലര്‍ക്കും. എന്നാല്‍, എല്ലാവിധ പ്രേക്ഷകരെയും ഒരുപോലെ സ്വാധീനിക്കുന്ന സിനിമയില്‍ വളരെ ഇന്റിമേറ്റായ രംഗങ്ങള്‍ അവതരിപ്പിച്ച് കൈയടി വാങ്ങിയ സംവിധായകനാണ് ഭരതന്‍. മലയാളത്തിലെ തന്നെ ആദ്യ ലിപ് ലോക്ക് ചുംബനം ഭരതന്റെ ചിത്രത്തിലാണെന്നാണ് പറയുന്നത്. 
 


ഋഷ്യശൃംഖന്റെയും വൈശാലിയുടെയും കഥ വളരെ മനോഹരമായ പ്ലോട്ടിലൂടെ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് ഭരതനാണ്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയിലാണ് ഭരതന്‍ വൈശാലി എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ജന്മം നല്‍കിയത്. ഈ സിനിമയിലാണ് മലയാളത്തിലെ ആദ്യ ലിപ് ലോക്ക് ചുംബനം കാണിച്ചതെന്നാണ് പറയുന്നത്. നടി സുപര്‍ണ ആനന്ദാണ് വൈശാലിയെ അവതരിപ്പിച്ചത്. സഞ്ജയ് മിത്രയാണ് ഋഷ്യശൃംഖനായത്. ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ പില്‍ക്കാലത്ത് വലിയ ചര്‍ച്ചയായി. ഈ രംഗങ്ങള്‍ക്കിടെയാണ് ലിപ് ലോക്ക് ചുംബനം കാണിക്കുന്നത്. വളരെ വൈകാരികമായ ഈ രംഗങ്ങള്‍ ഭരതന്‍ പകര്‍ത്തിയത് അത്രത്തോളം സൂക്ഷ്മമായാണ്. സിനിമയുടെ കഥ പറച്ചിലിന് ഈ രംഗങ്ങള്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍