ദക്ഷിണാഫ്രിക്കയിലേക്ക് കമല്‍ഹാസന്‍ ?'ഇന്ത്യന്‍ 2' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

ശനി, 4 ഫെബ്രുവരി 2023 (10:23 IST)
കമല്‍ഹാസന്‍ 'ഇന്ത്യന്‍ 2' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്.അടുത്ത ഷൂട്ടിംഗ് ഷെഡ്യൂളിനായി സംവിധായകന്‍ ഷങ്കര്‍ ഫെബ്രുവരി 5 ന് ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശിലെ ഗണ്ടിക്കോട്ട എന്ന സ്ഥലത്തിലാണ് നിലവില്‍ ടീം ചിത്രീകരിക്കുന്നത് എന്നാണ് വിവരം.
 
അഭിനേതാക്കളും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. പുതിയ ഷെഡ്യൂള്‍ എപ്പോള്‍ തുടങ്ങും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ചെന്നൈ, തിരുപ്പതി, ഗണ്ടിക്കോട്ട എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നു.
 
 കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബോബി സിംഹ, സിദ്ധാര്‍ത്ഥ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 മണിരത്നത്തിനൊപ്പം 'കെഎച്ച് 234' , സംവിധായകന്‍ മഹേഷ് നാരായണനൊപ്പം ഒരു സിനിമയും കമല്‍ ഹാസന്റെ മുമ്പിലുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍