'നയൻതാര ഇങ്ങനെ ആകുമെന്ന് കരുതിയില്ല': വെളിപ്പെടുത്തൽ

നിഹാരിക കെ എസ്

തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (15:02 IST)
Nayanthara
മലയാളത്തിൽ അരങ്ങേറി തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ നമ്പർ വൺ നായികയായി വർഷങ്ങൾ കഴിഞ്ഞിട്ടും നിലനിൽക്കുന്ന നടിയാണ് നയൻതാര. ചില ചിത്രങ്ങളോടെ തന്നെ താരം ഫീൽഡ് ഔട്ടാകാൻ പോകുന്ന താരമാണ് നയൻതാരയെന്നാണ് അന്ന് ഞാൻ കരുതിയതെന്നാണ് നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അഭിപ്രായപ്പെടുന്നത്. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നയൻതാര തന്റെ വീട്ടിൽ സ്ഥിരമായി വന്നിരുന്ന ആളായിരുന്നുവെന്നും അന്നൊന്നും നയൻ ഇത്രയും വലിയ നടിയാകുമെന്ന് കരുതിയിരുന്നില്ലെന്നും കണ്ണൻ പട്ടാമ്പി വെളിപ്പെടുത്തുന്നു. മനസ്സിനക്കരെ എന്ന ചിത്രത്തിൽ ആർട്ട് ഡയറക്ടർക്ക് ഞാനായിരുന്നു സഹായം ചെയ്തിരുന്നു. അവിടുന്ന് വരുമ്പോൾ നയൻതാരയെ പട്ടാമ്പി വിടുമോയെന്ന് എന്നോടായിരുന്നു ചോദിക്കാറുണ്ടായിരുന്നത്. നയൻതാര ഈ ലെവലിലൊക്കെ ആകുമെന്ന് അന്ന് മനസ്സിലായിരുന്നെങ്കിൽ സോപ്പടിച്ച് വല്ല മാനേജരുമായി കൂടിയേനെ.
 
ഈ കുട്ടി ഇങ്ങനെയൊന്നും ആകുമെന്ന് അന്നൊന്നും ഞാൻ പ്രതീക്ഷിച്ചിട്ടേയില്ല. ഈ ചിത്രത്തോട് കൂടി കഴിഞ്ഞു എന്നായിരുന്നു ചിന്തിച്ചിരുന്നത്. നയൻതാരയുടെ മാനേജറായിരുന്നെങ്കിൽ സാമ്പത്തികമായും അല്ലാതെയുമൊക്കെ മലയാളത്തിന്റെ ഒരു സൂപ്പർ സ്റ്റാറിന്റെ പദവിയിലിരിക്കാമായിരുന്നു എനിക്കെന്നും കണ്ണൻ പട്ടാമ്പി പറയുന്നു.
 
നയൻതാരയെ പിന്നീടും കണ്ടിരുന്നു. സിദ്ധീഖിന്റെ ബോഡിഗാർഡ് എന്ന ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ വെച്ച് നയൻതാര എന്നെ കണ്ടപ്പോൾ ബഹുമാനപൂർവ്വം എഴുന്നേറ്റു. ചിലരൊക്കെ പറയുക ധിക്കാരമാണ് എന്നൊക്കെയാണ്. നയൻതാര വലിയ രീതിയിൽ മാറിപ്പോയി എന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. സത്യേട്ടൻ കൊണ്ടുവന്ന നടിമാരൊക്കെ അങ്ങനെയാണ്', കണ്ണൻ പറയുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍