ഹൗ ഓള്‍ഡ് ആര്‍ യൂവില്‍ നായികയാകേണ്ടിയിരുന്നത് ശാലിനി ! ചാക്കോച്ചന്റെ വെളിപ്പെടുത്തല്‍

തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (18:08 IST)
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ഹൗ ഓള്‍ഡ് ആര്‍ യൂ. ബോബി സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. മഞ്ജു വാര്യരുടെ രണ്ടാം വരവ് സാധ്യമാക്കി ഹൗ ഓള്‍ഡ് ആര്‍ യൂ തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു. 
 
യഥാര്‍ഥത്തില്‍ ഈ സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് ശാലിനി ആയിരുന്നു. സിനിമയിലെ നായകന്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജുവിന് മുന്നേ ചിത്രത്തിലേക്ക് വേറെ നായികമാരെ ആലോചിച്ചിരുന്നു. ആദ്യം നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല. ശാലിനിയെ വെച്ച് സിനിമ ചെയ്യാന്‍ ആലോചന നടന്നിരുന്നു. അപ്പോഴാണ് മഞ്ജു തിരിച്ചുവരാന്‍ തീരുമാനിച്ചതായി അറിയുന്നത്. അങ്ങനെയാണ് സിനിമയുടെ കഥയില്‍ അടക്കം മാറ്റം വരുത്തി ഹൗ ഓള്‍ഡ് ആര്‍ യൂവിലേക്ക് മഞ്ജു വാര്യരെ നായികയായി തീരുമാനിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍