രണ്ടാം വരവിൽ 'ദേവദൂതൻ' എത്ര നേടി ? കളക്ഷൻ റിപ്പോർട്ട്
Devadoothan,Devadoothan, Mohanlal, Raghunath Paleri, Psychological thriller Movie, Horror Movie, Crime Thriller Movie, Malayalam Cinema, Sibi Malayil Director
അഭിമാനകരമായ നേട്ടം സ്വന്തമാക്കി മോഹൻലാലിന്റെ ദേവദൂതൻ. രണ്ടാം വരവിൽ 35 ദിവസത്തിൽ കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി. അടുത്തിടെ ചിത്രത്തിൻറെ വിജയം നിർമാതാക്കൾ ആഘോഷിച്ചിരുന്നു.
റീ റിലീസ് ചെയ്ത ദേവദൂതൻ എത്ര കളക്ഷൻ നേടി എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
5.4 കോടിയാണ് ചിത്രത്തിന്റെ ആഗോള റി റിലീസ് കളക്ഷൻ.പുതിയകാലത്ത് ഒരു മാസത്തിൽ കൂടുതൽ ഒരു സിനിമ പ്രദർശിപ്പിക്കുക എന്നത് വലിയ നേട്ടമാണ്. റീ-റിലീസ് ചെയ്ത മോഹൻലാൽ ചിത്രത്തിന് സ്വീകാര്യത മലയാള സിനിമയ്ക്ക് തന്നെ ഗുണം ചെയ്യും. ബാക്ക് ടു ബാക്ക് റീ റിലീസുകൾ മലയാളത്തിൽ നിന്നും ഇനി ഉണ്ടാകും.2000 ല്‍ ആദ്യമായി പ്രദർശനത്തിനെത്തിയ സിനിമ 24 വർഷങ്ങൾക്കുശേഷം തിയേറ്ററുകളിൽ എത്തിയത് വെറുതെ ആയില്ല.
ജൂലൈ 26നായിരുന്നു 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട സിനിമ റിലീസ് ചെയ്തത്. ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, മാംഗ്ലൂർ എന്നിവിടങ്ങളിലാണ് കേരളത്തിൻറെ പുറത്ത് ഇപ്പോൾ സിനിമ പ്രദർശിപ്പിക്കുന്നത്.യുഎഇയിലും ജിസിസിയിലും ജൂലൈ 26ന് തന്നെ റിലീസ് ചെയ്തിരുന്നു.
2000 ഡിസംബർ 27നാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. രണ്ടായിരത്തിൽ പുറത്തിറങ്ങിയ സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ഇന്ന് ദേവദൂതൻ കാണാനും ആളുകൾ ഏറെയുണ്ട്.
ഛായാഗ്രഹണം: സന്തോഷ് ഡി. തുണ്ടിയിൽ.ചിത്രസംയോജനം: എൽ. ഭൂമിനാഥൻ
ReplyForward
Devadoothan Film - Sibi Malayil, Mohanlal, Raghunath Paleri
അഭിമാനകരമായ നേട്ടം സ്വന്തമാക്കി മോഹന്‍ലാലിന്റെ ദേവദൂതന്‍. രണ്ടാം വരവില്‍ 35 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടി. അടുത്തിടെ ചിത്രത്തിന്റെ വിജയം നിര്‍മാതാക്കള്‍ ആഘോഷിച്ചിരുന്നു.
റീ റിലീസ് ചെയ്ത ദേവദൂതന്‍ എത്ര കളക്ഷന്‍ നേടി എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
5.4 കോടിയാണ് ചിത്രത്തിന്റെ ആഗോള റി റിലീസ് കളക്ഷന്‍.പുതിയകാലത്ത് ഒരു മാസത്തില്‍ കൂടുതല്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് വലിയ നേട്ടമാണ്. റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിന് സ്വീകാര്യത മലയാള സിനിമയ്ക്ക് തന്നെ ഗുണം ചെയ്യും. ബാക്ക് ടു ബാക്ക് റീ റിലീസുകള്‍ മലയാളത്തില്‍ നിന്നും ഇനി ഉണ്ടാകും.2000 ല്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ സിനിമ 24 വര്‍ഷങ്ങള്‍ക്കുശേഷം തിയേറ്ററുകളില്‍ എത്തിയത് വെറുതെ ആയില്ല.
ജൂലൈ 26നായിരുന്നു 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട സിനിമ റിലീസ് ചെയ്തത്. ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, മാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിന്റെ പുറത്ത് ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.യുഎഇയിലും ജിസിസിയിലും ജൂലൈ 26ന് തന്നെ റിലീസ് ചെയ്തിരുന്നു.
2000 ഡിസംബര്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഇന്ന് ദേവദൂതന്‍ കാണാനും ആളുകള്‍ ഏറെയുണ്ട്.
ഛായാഗ്രഹണം: സന്തോഷ് ഡി. തുണ്ടിയില്‍.ചിത്രസംയോജനം: എല്‍. ഭൂമിനാഥന്‍