ബോബി ചെമ്മണ്ണൂരുമായുള്ള കേസും വിവാദവുമൊന്നും തന്നെ തളർത്തിയിട്ടില്ലെന്ന് തെളിയിച്ച് നടി ഹണി റോസ്. വിവാദങ്ങള്‍ക്കുമിടെ വീണ്ടും ഉദ്ഘാടനങ്ങളില്‍ സജീവമായി മാറുകയാണ് താരം. പാലക്കാട് ഒരു ഇലക്ട്രോണിക് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ഹണിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ഗൗണില്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി എത്തിയ ഹണിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഉദ്ഘാടന പരിപാടികളിലേക്ക് ക്ഷണിക്കുന്നത് വലിയൊരു അനുഗ്രഹമായാണ് താന്‍ കാണുന്നതെന്ന് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ഹണി റോസ്. ഉദ്ഘാടനം സ്റ്റാര്‍ എന്ന് ട്രോളുമ്പോഴും താരം എന്നും ഉദ്ഘാടനങ്ങള്‍ക്കായി എത്താറുണ്ട്. അതേസമയം, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയ ബോബി ചെമ്മണ്ണൂര്‍ നടിയുടെ പരാതിയില്‍ അറസ്റ്റിലായിരുന്നു.
നടിയെ പിന്തുണച്ച് താരങ്ങളും ആരാധകരും അടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹണിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തുകയും ഇയാള്‍ക്കെതിരെ നടി പരാതി നല്‍കുകയും ചെയ്തിരുന്നു. രാഹുല്‍ ഈശ്വറും ഓര്‍ഗനൈസ് ക്രൈമിന്റെ ഭാഗമാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്നും നടി പ്രതികരിച്ചിരുന്നു.