'ജയിലര്‍' ആദ്യ റിവ്യൂ, സിനിമ രജനികാന്ത് ആരാധകരെ തൃപ്തിപ്പെടുത്തുമോ ?

കെ ആര്‍ അനൂപ്

ബുധന്‍, 2 ഓഗസ്റ്റ് 2023 (15:11 IST)
ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്'ജയിലര്‍'. ചിത്രം ഓഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ എത്തും. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്താണ് നായകന്‍.
 
സൂപ്പര്‍താരത്തിന്റെ ആരാധകര്‍ക്ക് ജയിലര്‍ ഒരു വിരുന്നാണെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വിറ്ററില്‍ കുറിച്ചു.  
 
സെന്‍സര്‍ഷിപ്പ് പോസ്റ്റ്-പ്രൊഡക്ഷന്‍ വൃത്തങ്ങളും നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, മികച്ച തലൈവര്‍ ചിത്രമാണിത്. പ്രത്യേകിച്ച് സൂപ്പര്‍സ്റ്റാര്‍ ആരാധകര്‍ക്ക് ഒരു വിരുന്ന് തന്നെയാകും എന്നാണ് ലഭിക്കുന്ന വിവരം.
 
തമന്ന ഭാട്ടിയ, രമ്യാ കൃഷ്ണന്‍, മോഹന്‍ലാല്‍, ജാക്കി ഷ്‌റോഫ്, ശിവ രാജ്കുമാര്‍, സുനില്‍, വിനായകന്‍, യോഗി ബാബു എന്നിവരും ഈ ആക്ഷന്‍ എന്റര്‍ടെയ്നര്‍ ചിത്രത്തിലുണ്ട്.
 
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
 ടിക്കറ്റ് ബുക്കിംഗ് യുഎസില്‍ ഇതിനകം ആരംഭിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍