40 കളിൽ എത്തിയിട്ടും നടി തൃഷ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഒരിക്കൽ വിവാഹനിശ്ചയം വരെ കഴിഞ്ഞ ഒരു ബന്ധം മടങ്ങുകയായിരുന്നു. തൃഷ തന്നെയായിരുന്നു ഈ വിവാഹത്തിൽ നിന്നും പിന്മാറിയത്. പല നടന്മാരുടെ കൂടെയും തൃഷയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. ദളപതി വിജയ്‌യുടെ പേരിനൊപ്പമാണ് ഇപ്പോൾ തൃഷയുടെ പേര് കേൾക്കുന്നത്. ഏറ്റവും പുതിയതായി തൃഷ വിവാഹത്തിന് വേണ്ടി ഒരുങ്ങുകയാണോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
അടുത്തിടെയായി തൃഷയുടെ ജീവിതം സംബന്ധിച്ചുള്ള നിരവധി കഥകള്‍ പുറത്ത് വന്നിരുന്നു. വൈകാതെ നടി വിവാഹിതയായേക്കും എന്നൊരു അഭ്യൂഹവും ഇതിനൊപ്പം വന്നു. മാത്രമല്ല വ്യക്തിപരമായ കാരണങ്ങളാല്‍ അഭിനയം പോലും ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ഇത് സത്യമല്ലെന്നും അഭിനയം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും തൃഷയുടെ അമ്മ വ്യക്തമാക്കിയതോടെ രാഷ്ട്രീയ വാർത്തകൾക്ക് ശമനമുണ്ടായി.
സാരിയൊക്കെ ഉടുത്ത് അതീവ സുന്ദരിയായിരിക്കുന്ന തൃഷയുടെ തലയില്‍ മുല്ലപ്പൂവ് വെച്ച് കൊടുക്കുന്ന സമയത്ത് എടുത്തൊരു ഫോട്ടോയാണ് നടി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. പച്ച സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് നടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ നടി ഈ ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനാണ് അതിലും ശ്രദ്ധേയം. 'പ്രണയം എന്നും വിജയിക്കും.' എന്നായിരുന്നു തൃഷ എഴുതിയത്. ഇതോടെയാണ് ആരാധകർ കൺഫ്യൂഷനിലായത്.