വനിതാദിനാശംസകൾ നേർന്ന് മമ്മൂട്ടി!

വെള്ളി, 8 മാര്‍ച്ച് 2019 (10:59 IST)
1917 മാർച്ച് 8 നു നടത്തിയ വനിതാദിന പ്രകടനമാണ് വനിതാദിനമായി ഇന്നും ആചരിക്കുന്നത്. 1975 ൽ ആണ് ഐക്യരാഷ്ട്രസഭ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. ലോകമെമ്പാടും വനിത ദിനം ആഘോഷിക്കുന്നവർക്ക് ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടി. അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നവർക്ക് ആശംസകൾ- മമ്മൂട്ടി ഫെസ്ബുക്കിൽ കുറിച്ചു. 
 
സ്ത്രീകളെ ബഹുമാനിക്കാനും അഭിനന്ദിക്കാനും സ്നേഹിക്കാനും പൊതുസമൂഹത്തിന് അവബോധം സൃഷ്ടിക്കുന്നതില്‍ തുടങ്ങി സ്ത്രീകളുടെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ നേട്ടങ്ങളുടെ ആഘോഷവുമാണ് വനിതാ ദിനം കൊണ്ട് ഉദ്ധേശിക്കുന്നത് .
 
ഇന്ദിരാ ഗാന്ധി, മാർഗ്രെറ്റ് താച്ചർ ,സിരിമാവോ ബന്ടാര നായകെ, ധീരതയുടെ പ്രതീകമായ ഝാൻസി റാണി, സ്നേഹം ലോകത്തിനു പകർന്നു തന്ന മദർ തെരേസ,സാഹിത്യം വാനോളമുയർത്തിയ മാധവി കുട്ടി അരുന്ധതി റോയ്,അടുത്തിടെ നമ്മെ വേർപെട്ട മൃണാളിനി സാരാഭായി,ഇപ്പോഴും ഊർജ്ജമായിനിൽക്കുന്ന ധീര വനിത കെ ആർ .ഗൗരി അമ്മ. അങ്ങിനെ പറഞ്ഞാൽ തീരാത്തത്ര സ്ത്രീ നക്ഷത്രങ്ങൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍