ആദ്യമായി രത്തീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. മമ്മൂട്ടിയാണ് നവാഗത സംവിധായകയ്ക്ക് അവസരം നൽകിയത്. രത്തീന വീണ്ടും മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷേ അതിനെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും പുറത്തുവന്നില്ല. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായിക.
'ജന്മദിനാശംസകൾ മമ്മൂക്ക, എന്റെ സൂപ്പർസ്റ്റാർ, ഏറ്റവും മികച്ചതും മികച്ചതുമായ വ്യക്തി നിങ്ങളുടെ സത്തയ്ക്കും വാത്സല്യത്തിനും അനുഗ്രഹങ്ങൾക്കും നന്ദി ! ഞങ്ങളെ പ്രചോദിപ്പിക്കുക',-എന്നാണ് രത്തീന കുറിച്ചത്.