കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്നും സുഹൃത്തുക്കളില്‍ ചിലര്‍ അവരുടെ അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും നടി ഗ്രേസ് ആന്റണി. തനിക്ക് അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല, ഓഡിഷന്‍ വഴിയാണ് ആദ്യ സിനിമയിലേക്ക് താന്‍ എത്തിയത്. ആ സിനിമയിലെ അഭിനയം കണ്ടിട്ടാണ് മറ്റു സിനിമകളില്‍ അവസരം ലഭിച്ചത്. തുടക്കത്തില്‍ വലിയ പ്രതിഫലം കിട്ടിയില്ല, അത് ചോദിക്കാനുള്ള അവകാശവും ഇല്ലായിരുന്നു.