ഉണ്ണിമേരി കൈയേറിയ സർക്കാർ ഭൂമി തിരികെപ്പിടിച്ചു

ശനി, 4 ഫെബ്രുവരി 2017 (14:34 IST)
സിനിമാ താരം ഉണ്ണിമേരിയും കുടുംബാംഗങ്ങളും ചേര്‍ന്ന് കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി റവന്യൂ അധികാരികള്‍ തിരികെപ്പിടിച്ചു. എട്ടരക്കോടിയോളം രൂപ വിലമതിക്കുന്ന 46 സെന്‍റ് ഭൂമിയാണ് ഇവര്‍ കൈവശം വച്ചിരുന്നത്.
 
കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഒളിമുകള്‍ കവലയ്ക്കടുത്ത് എയര്‍മാന്‍ സെന്‍ററിനടുത്താണ് വിവാദമായ ഈ സ്ഥലം. ഇതിനോട് ചേര്‍ന്നുള്ള മൂന്നര ഏക്കര്‍ സ്ഥലത്തിന്‍റെ ഉടമ ഉണ്ണിമേരിയും ഇവരുടെ ഭര്‍ത്താവ് റിജോയ് അലക്സുമാണ്. 
 
1959 മുതല്‍ ഇവര്‍ കൈവശം വച്ച് മൊത്തം ഭൂമിയില്‍ റബ്ബര്‍ കൃഷി നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം കാക്കനാട് വില്ലേജ് ഓഫീസര്‍ ഉദയ കുമാറും സംഘവും ഭൂമി അളന്നെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക