മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുണ്‍. പരസ്പരം സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി തന്റെ ഓരോ വിശേഷവും യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. അത്തരത്തില്‍ മകള്‍ കല്യാണിക്കൊപ്പമുളള നിരവധി വീഡിയോകള്‍ നടിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ സന്തോഷമായ കല്യാണിക്കുട്ടിയുടെ ജന്മദിനമാണ് ഇന്ന്. കുട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായത്രി.