ജി വേണുഗോപാലിന്റെ പാട്ടുകള്‍ മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്.അച്ഛന്റെ പാത പിന്തുടര്‍ന്ന് പിന്നണി ഗാനരംഗത്തേക്ക് മകന്‍ അരവിന്ദും എത്തിയിരുന്നു.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അരവിന്ദ് പാടി അഭിനയിച്ചിരുന്നു. വര്‍ഷങ്ങളായി പല സിനിമകളിലും മോഹന്‍ലാലിന്റെ ശബ്ദമായിരുന്നു ജി വേണുഗോപാല്‍. അരവിന്ദ് പ്രണവ് മോഹന്‍ലാലിന്റെ ശബ്ദമായി മാറിയ സന്തോഷം വേണുഗോപാല്‍ പങ്കുവെക്കുന്നു.
ഹൃദയം എന്ന സിനിമയില്‍ പ്രണവിനായി അരവിന്ദ് ഗാനം ആലപിച്ചിട്ടുണ്ട്. ഡയറക്ട് അസ്സിസ്റ്റന്റ്‌റ് ആയും അരവിന്ദ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.