കീർത്തി സുരേഷിന്റെ കല്യാണത്തിന് പങ്കെടുക്കാനായി പ്രൈവറ്റ് ജെറ്റിൽ ഒരുമിച്ച് യാത്ര ചെയ്തെന്നാരോപിച്ച് വിജയ്ക്കും തൃഷയ്‍ക്കും നേരെ സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് നടന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഭാര്യ സംഗീതയ്ക്ക് വിജയ് നീതി നൽകണമെന്നും ഒരു വിഭാഗം ആളുകൾ ആരോപിച്ചു. എന്നാൽ ഇപ്പോൾ വിമർശനങ്ങൾ നിയന്ത്രണമില്ലാതെ പ്രചരിയ്ക്കുന്ന സാഹചര്യത്തിൽ, പരോക്ഷമായ മറുപടിയുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് തൃഷ.
'ചിലരെ കൊല്ലാനും തകർക്കാനും നമുക്ക് തോന്നും, നമുക്കെല്ലാവർക്കും ആ ആഗ്രഹം തോന്നും, പക്ഷേ സമൂഹ്യ കാരണങ്ങളാൽ നമുക്കത് ചെയ്യാൻ കഴിയില്ല' എന്ന് പറയുന്ന ഒരു നായയുടെ വീഡിയോ പങ്കുവച്ച്, 'എനിക്കും അത് ഫീൽ ചെയ്യാൻ കഴിയുന്നു' എന്നും മറ്റൊരു സ്റ്റോറിയിൽ തൃഷ കൃഷ്ണ പറയുന്നുണ്ട്. ഓകെ ബൈ എന്ന് പറഞ്ഞ് ഒരു സെൽഫി ചിത്രവും അതിന് ശേഷം പങ്കുവച്ചിരിയ്ക്കുന്നു. വിമർശകർക്കും അപവാദ പ്രചരണം നടത്തുന്നവർക്കുമുള്ള തൃഷയുടെ പ്രതികരണമായിട്ടാണ് ഫാൻസ് ഇതിനെ കാണുന്നത്.