വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗത്തിന് ശ്രമിച്ചുവെന്ന് യുവതിയുടെ പരാതി; നടന്‍ ശരത് കപൂറിനെതിരെ കേസെടുത്ത് പോലീസ്

സിആര്‍ രവിചന്ദ്രന്‍
ശനി, 30 നവം‌ബര്‍ 2024 (17:56 IST)
sarath kapoor
വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗത്തിന് ശ്രമിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ നടന്‍ ശരത് കപൂറിനെതിരെ കേസെടുത്ത് പോലീസ്. 32 കാരിയായ യുവതിയാണ് ബോളിവുഡ് നടനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. സിനിമ ചിത്രീകരണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞു തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും ശേഷം ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്.
 
ശേഷം വാട്‌സാപ്പിലൂടെ തനിക്ക് മോശമായി മെസ്സേജ് അയച്ചു എന്നും യുവതി പറയുന്നു. നടന്‍ മോശമായി പെരുമാറിയതിന് പിന്നാലെ യുവതി പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ശരത് കപൂറുമായി യുവതി പരിചയത്തിലാവുന്നത്. അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നടന്‍ തള്ളി. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് താന്‍ നാട്ടില്‍ ഇല്ലായിരുന്നുവെന്നും ന്യൂയോര്‍ക്കിലായിരുന്നുവെന്നും താരം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article