സിനിമകള്‍ പരാജയപ്പെട്ടു, മോഹന്‍ലാല്‍ പ്രതിഫലം കുറച്ചോ ? നടന്‍ ഒരു സിനിമയ്ക്കായി വാങ്ങുന്ന തുക ഇതാണ്!

കെ ആര്‍ അനൂപ്

വെള്ളി, 9 ഓഗസ്റ്റ് 2024 (21:17 IST)
സമീപകാലത്ത് മോഹന്‍ലാലിന്റെ നിരവധി സിനിമകള്‍ പരാജയപ്പെട്ടു. വിജയ ട്രാക്കില്‍ നടന്‍ തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകരും. പ്രതീക്ഷ തരുന്ന നിരവധി പ്രൊജക്ടുകള്‍ വരാനുമുണ്ട്. എന്നാല്‍ നിരവധി ഫ്ളോപ്പ് ചിത്രങ്ങളുണ്ടെങ്കിലും മോഹന്‍ലാലിന്റെ പ്രതിഫലം കുറഞ്ഞിട്ടില്ല. 
 
മോഹന്‍ലാല്‍ ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ ?
 
ഒരു സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതിനായി വാങ്ങുന്നത് 10 മുതല്‍ 17 കോടി വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 410 കോടിയാണ് നടന്റെ ആസ്തി. മോഹന്‍ലാലിന് രജനീകാന്തിനേക്കാളും ആസ്തിയുണ്ടെന്നാണ് വിവരം.
 
മോളിവുഡിലെ ആദ്യത്തെ 50 കോടിയും 100 കോടിയും മോഹന്‍ലാലിന്റെ പേരിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ആദ്യ 50 കോടി ക്ലബ് ചിത്രം ദൃശ്യമാണ്. നൂറുകോടി ചിത്രം പുലിമുരുകനും.150 കോടി ലൂസിഫറുമാണ്. പുതിയ റെക്കോര്‍ഡ് കളക്ഷന്‍ മോഹന്‍ലാല്‍ സ്വന്തമാക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍