എറണാകുളത്ത് സിപിഎം സ്ഥാനാർത്ഥിയായി മമ്മൂട്ടി, എതിരാളി ആര്?

Webdunia
തിങ്കള്‍, 14 ജനുവരി 2019 (13:49 IST)
തെരഞ്ഞെടുപ്പ് അടുക്കുന്നതും മൂന്ന് മുന്നണികളും അപ്രതീക്ഷിതമായ സ്ഥാനാർത്ഥികളെ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ തവണ ഇന്റസെന്റിനെ ഇറക്കി രണ്ട് മുന്നണികളേയും ഞെട്ടിക്കാൻ എഇ പി എമ്മിന് കഴിഞ്ഞു. അതുകൊണ്ടുതന്ന്എ ഇത്തവണ കളത്തിലിറങ്ങുന്നത് ആരാണ് എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.
 
ഇ​ത്ത​വ​ണ​യും സിപിഎമ്മിലേക്ക് മത്സരിക്കാൻ സിനിമാമേഖലയിൽ നിന്നും ഒരു സ്ഥാനാർത്ഥി ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. എന്നാൽ എറണാകുളം പിടിക്കാൻ മമ്മൂട്ടിയെ ഇറക്കണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. മമ്മൂട്ടി നിന്നാൽ ആ സ്ഥാനം നമുക്ക് തന്നെ കിട്ടും എന്നതിലാണ് പാർട്ടി നിൽക്കുന്നത്.
 
എ​റ​ണാ​കു​ളം ലോ​ക്സ​ഭാ മ​ണ്ഡ​ലം ഇ​ത്ത​വ​ണ സിപി​എം ഏ​റെ പ്ര​തീ​ക്ഷ വ​ച്ചു പു​ല​ർ​ത്തു​ന്ന മ​ണ്ഡ​ല​മാ​ണ്. ഇത്തവണത്തെ ഇലക്ഷൻ വളരെ വിലപ്പെട്ടതാണെന്നും അതുകൊണ്ട് ജനശ്രദ്ധയുള്ളവർ തന്നെ നിൽക്കണം എന്നുമുള്ള അഭിപ്രായം വളരെ ശക്തമാണ്.
 
കൈ​ര​ളി​യു​ടെ ചെ​യ​ർ​മാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​നു​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തു​ന്ന മ​മ്മൂ​ട്ടി​യോ​ട് പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന ചി​ന്ത​യാ​ണ് നേ​താ​ക്ക​ൾ​ക്കും അ​ണി​ക​ൾ​ക്കു​മു​ള്ള​ത്. എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മ​റ്റി​യ്ക്കും മ​മ്മൂ​ട്ടി സ്ഥാ​നാ​ർ​ത്ഥി​യാ​കു​ന്ന​തി​നോ​ട് പൂ​ർ​ണ യോ​ജി​പ്പാ​ണ്. 
 
മ​മ്മൂ​ട്ടി മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ റി​മാ ക​ല്ലി​ങ്ക​ൽ, പി ​രാ​ജീ​വ് എ​ന്നി​വ​രി​ൽ ആ​രെ​യെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്. മു​ൻ രാ​ജ്യ​സ​ഭാ എം​പി കൂ​ടി​യാ​യ പി ​രാ​ജീ​വി​നാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത. എന്നാൽ മമ്മൂട്ടിയാണ് മത്സരിക്കുന്നത് എങ്കിൽ ശക്തമായ മറ്റൊരു പ്രതിനിധി തന്നെയായിരിക്കും എതിർപക്ഷത്തുനിന്നും ഉണ്ടാകുക.
 
ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ ഇ​നി മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സി​റ്റിം​ഗ് എംപി ഇ​ന്ന​സെ​ന്‍റി​നു പ​ക​രം മ​മ്മൂ​ട്ടി​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്. ചാ​ല​ക്കു​ടി​യി​ൽ ജ​ന​പ്രി​യ സ്ഥാ​നാ​ർ​ഥി ത​ന്നെ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മ​റ്റി​യ്ക്കു​ള്ള​ത്. അതേസമയം, തിരുവനന്തപുരത്തുനിന്ന് മഞ്ജു വാര്യറെ നിർത്തണം എന്നുള്ള തീരുമാനങ്ങൾ ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article