ലൊക്കേഷനിൽ നിന്നും മുങ്ങിയ നടി ഇതുവരെ പൊങ്ങിയില്ല; എന്നാൽ നടിയ്ക്ക് പറയാനുള്ളത് മറ്റൊരു കഥ

ബുധന്‍, 8 ജൂണ്‍ 2016 (14:06 IST)
സതുരംഗ വേട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ മലയാളിതാരം ഇഷാര അഭിനയിക്കുന്ന പുതിയ ചിത്രമാണ് എങ്കടാ ഇരുന്തിങ്ക ഇവ്വളവ് നാളാ. കെവിൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഖിൽ ആണ് നായകനായി എത്തുന്നത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നായിക മുങ്ങിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
 
നായിക ആകെ അഭിനയിച്ചത് രണ്ട് ദിവസം മാത്രം. രണ്ടു ദിവസം പൂർണ സഹകരണം നൽകിയ നടി പിന്നെ മുങ്ങിയിട്ട് ഇതുവരെ കോടമ്പാക്കത്ത് പൊങ്ങിയിട്ടില്ലത്രെ. നായികയെ കാണാതായതോടെ സംവിധായകനും അണിയറ പ്രവർത്തകരും കുഴഞ്ഞിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് എല്ലാവരുടെയും നമ്പർ താരം ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
 
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് നായികയ്ക്ക് പറയാനുള്ളത് വേറൊന്നാണ്. എടീ, പോടീ എന്നൊക്കെയായിരുന്നു സെറ്റിൽ എന്നെ വിളിച്ചിരുന്നത്. മാത്രമല്ല എല്ലാവരുടെയും മുന്നിൽ വച്ച് സീൻ വിവരിച്ച് തരുന്നത് വൃത്തികെട്ടരീതിയിലും. എനിക്കത് തുറന്നുപറയാൻ തന്നെ ബുദ്ധിമുട്ടാണ് എന്നും താരം തുറന്ന് പറഞ്ഞു.
 
സിനിമയ്ക്കായി ഇനി കൂടുതൽ ഒന്നും ചെയ്യാൻ തന്നെക്കൊണ്ട് ആകില്ലെന്നും, സംവിധായകന്റെ പെരുമാറ്റം ശരിയല്ലെന്നും താരം വ്യക്തമാക്കി. എന്റെ ശരീരത്തിൽ സ്പർശിച്ചാണ് അയാൾ സീൻ വിവരിക്കുന്നത്. എന്റെ ശരീരത്തിൽ സ്പർശിച്ചാണ് അയാൾ സീൻ വിവരിക്കുന്നത് എന്നും ഇഷാര പറഞ്ഞു.
 
എന്നാൽ താരത്തിന്റെ ആരോപണങ്ങളെ എതിർക്കുകയാണ് സംവിധായകൻ. സിനിമയുടെ അവസാന ഭാഗമാണ് ചിത്രീകരിച്ചത്, ആദ്യഭാഗം ഇനിയുമുണ്ട്. നടി ഇതൊന്നും മനസ്സിലാക്കാതെയാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്നും, അശ്ലീലമായ ഒന്നു തന്നേയും അതിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക