നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയും ലുക്ക് പുറത്തുവിട്ടും പൃഥ്വിരാജ്. ഭയത്തിന്റെ മറ്റൊരു പേരാണ് എബ്രഹാം എസ്ര എന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. ജൂതസമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'എസ്ര'.
ഒരു ഹൊറര്‍ ചിത്രമാണ് എസ്ര. ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം പ്രിയ ആനന്ദാണ് നായിക. വെള്ളിനക്ഷത്രം, അനന്തഭദ്രം തുടങ്ങിയ ഹൊറര്‍ ടച്ചുള്ള സിനിമകളില്‍ പൃഥ്വി അഭിനയിച്ചിട്ടുണ്ടെങ്കിലും അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും എസ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ്, ശ്രീലങ്ക, മുംബൈ എന്നിവിടങ്ങളിലും എസ്രയുടെ ചിത്രീകരണം നടക്കും.