എന്റര്‍ടെയ്‌നര്‍ നിവിന്‍ ഈസ് ബാക്ക്; ചിരിയും സസ്‌പെന്‍സുമായി രാമചന്ദ്ര ബോസ്

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2023 (13:16 IST)
നിവിന്‍ പോളി ചിത്രം 'രാമചന്ദ്ര ബോസ് & Co.' യ്ക്ക് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണം. ഇത്തവണ ഓണം വിന്നര്‍ ബോസും കൂട്ടുകാരും തന്നെയെന്ന് ആദ്യ ഷോയ്ക്ക് ശേഷം പ്രക്ഷകര്‍ അഭിപ്രായപ്പെടുന്നു. ചിരിച്ചും ത്രില്ലടിച്ചും ആസ്വദിക്കാവുന്ന ചിത്രമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങള്‍. നിവിന്‍ പോളിയിലെ എന്റര്‍ടെയ്‌നര്‍ തിരിച്ചെത്തിയെന്നും പ്രേക്ഷകര്‍ പറയുന്നു. 
 
തുടക്കം മുതല്‍ ഒടുക്കം വരെ ചിരിക്കാനുള്ള വകയെല്ലാം രാമചന്ദ്ര ബോസ് നല്‍കുന്നുണ്ട്. ഓണത്തിനു കുടുംബമായി ആസ്വദിക്കാന്‍ പറ്റിയ ചിത്രം. വയലന്‍സ് രംഗങ്ങളും അശ്ലീല ഡയലോഗുകളും ഇല്ലാത്തതിനാല്‍ എല്ലാവിധ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുമെന്നും ആരാധകര്‍ പറയുന്നു. നിവിന്‍ പോളിയുടെ എന്‍ട്രിക്ക് തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. വിനയ്  ഫോര്‍ട്ട് - ജാഫര്‍ ഇടുക്കി കോംബിനേഷന്‍ സീനുകളെല്ലാം മികച്ചതായിരുന്നെന്നും ആരാധകര്‍ പറയുന്നു. 
 
ത്രില്ലറുകള്‍ മാത്രം ചെയ്ത ഹനീഫ് അദേനിയില്‍ നിന്ന് ഇങ്ങനെയൊരു എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിച്ചില്ലെന്നാണ് ചില പ്രേക്ഷകരുടെ അഭിപ്രായം. കോമഡിക്കൊപ്പം ക്ലൈമാക്‌സിലെ ത്രില്ലിങ് സീനുകളും മികച്ചതാണെന്ന് ആരാധകര്‍ പറയുന്നു. കവര്‍ച്ച പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഹ്യൂമറിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പ്രേക്ഷകരെ നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് ചിത്രമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.
 
ഇന്നലെ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയോടാണ് നിവിന്‍ പോളി ചിത്രം മത്സരിക്കുന്നത്. കിങ് ഓഫ് കൊത്തയ്ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് ആദ്യ ദിനം ലഭിച്ചത്. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കിങ് ഓഫ് കൊത്തയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ ബോസ് ആന്റ് കോ തിയറ്ററുകളില്‍ വലിയ വിജയമാകുമെന്ന് ഉറപ്പാണ്.
 
ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, അര്‍ഷ ബൈജു തുടങ്ങിയവരെല്ലാം ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം. ഹനീഫ് അദേനിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിച്ച മിഖായേല്‍ തിയറ്ററുകളില്‍ വന്‍ പരാജയമായിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article