ഗൂദാചാരി -2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിൽ എത്തിയതായിരുന്നു നടൻ. ആക്ഷൻ സീൻ അഭിനയിക്കുന്നതിനിടെ താടിക്ക് താഴെ കഴുത്തിന് മുകളിലായി മുറിവേൽക്കുകയായിരുന്നു. 2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്പൈ ത്രില്ലറായ ഗൂദാചാരി -2. ഇമ്രാൻ ഹാഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. പവൻ കല്യാണിനൊപ്പം OG എന്ന മറ്റൊരു ചിത്രത്തിലും താരം അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.