Empuraan Announcement: വലിയൊരു സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടെന്ന് എമ്പുരാന്‍ ടീം; ആ കൈകള്‍ കണ്ടിട്ട് മമ്മൂട്ടി തന്നെയെന്ന് സോഷ്യല്‍ മീഡിയ

രേണുക വേണു

തിങ്കള്‍, 17 മാര്‍ച്ച് 2025 (20:59 IST)
Empuraan Announcement: നാളെ വൈകിട്ട് ആറിന് വലിയൊരു പ്രഖ്യാപനം ഉണ്ടാകുമെന്ന് എമ്പുരാന്‍ ടീം. 'നാഴികകല്ലാകുന്ന പ്രഖ്യാപനം' എന്നാണ് എമ്പുരാന്‍ ടീം നല്‍കുന്ന അപ്‌ഡേറ്റ്. തോക്ക് പിടിച്ചു നില്‍ക്കുന്ന കൈകളും അപ്‌ഡേറ്റ് പോസ്റ്ററില്‍ കാണാം. 
 
എമ്പുരാനില്‍ മമ്മൂട്ടിയും ഭാഗമായേക്കുമെന്ന് നേരത്തെ ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രഖ്യാപനമാണോ എമ്പുരാന്‍ ടീം നടത്താന്‍ പോകുന്നതെന്നാണ് ആരാധകര്‍ സംശയിക്കുന്നത്. തോക്ക് പിടിച്ചിരിക്കുന്ന കൈകള്‍ കണ്ടിട്ട് അത് മമ്മൂട്ടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്തായാലും ആ വലിയ സര്‍പ്രൈസിനായി നാളെ വൈകിട്ട് വരെ കാത്തിരിക്കണം ! 


ലൂസിഫറിന്റെ മൂന്നാം ഭാഗത്തില്‍ മമ്മൂട്ടിയുണ്ടാകുമെന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. അങ്ങനെയെങ്കില്‍ രണ്ടാം ഭാഗമായ എമ്പുരാന്റെ ക്ലൈമാക്‌സില്‍ മൂന്നാം ഭാഗത്തേക്കുള്ള സൂചനയ്‌ക്കൊപ്പം മമ്മൂട്ടിയെ കൂടി കാണിച്ചേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍