Empuraan: ബോക്‌സ് ഓഫീസിന്റെ എമ്പുരാന്‍; ആദ്യദിന കളക്ഷന്‍ 50 കോടിയും കടന്നു ! പോക്ക് എങ്ങോട്ട്?

രേണുക വേണു

തിങ്കള്‍, 24 മാര്‍ച്ച് 2025 (10:07 IST)
Empuraan: മലയാളത്തിലെ ഏറ്റവും വലിയ റിലീസായി തിയറ്ററുകളിലെത്തുന്ന എമ്പുരാന് പാന്‍ ഇന്ത്യന്‍ തലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോക്‌സ്ഓഫീസില്‍ ഇന്നേ വരെ ഒരു മലയാള സിനിമയ്ക്കു ലഭിക്കാത്ത നേട്ടങ്ങള്‍ എമ്പുരാന്‍ സ്വന്തം പേരിലാക്കി കഴിഞ്ഞു. 
 
വേള്‍ഡ് വൈഡ് അഡ്വാന്‍സ് സെയില്‍ 50 കോടി കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനം വേള്‍ഡ് വൈഡായി 60 കോടി നേടാന്‍ എമ്പുരാന് സാധിച്ചേക്കും. ഇത് ഒരു മലയാള സിനിമയ്ക്കു ആദ്യദിനം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ്. 
 
ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷനില്‍ ഒന്നാമത് ഉണ്ടായിരുന്നത് മലയാള സിനിമ മോഹന്‍ലാലിന്റെ തന്നെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ്. ആദ്യദിനം 20 കോടിയാണ് മരക്കാര്‍ വേള്‍ഡ് വൈഡായി കരസ്ഥമാക്കിയത്. കേരള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം ഏറ്റവും കൂടുതല്‍ പണം വാരിയത് വിജയ് ചിത്രം ലിയോ ആണ്. 12 കോടിയാണ് ലിയോ ആദ്യദിനം കേരള ബോക്സ്ഓഫീസില്‍ നിന്ന് മാത്രം നേടിയത്. ഇതിനെയും എമ്പുരാന്‍ മറികടന്നു. 
 
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്ന എമ്പുരാന്‍ മാര്‍ച്ച് 27 നാണ് വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുക. രാവിലെ ആറിനാണ് ആദ്യ ഷോ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍