ശൈലജ ടീച്ചർ അഭിനന്ദിച്ചു, ഉപഹാരവും സമർപ്പിച്ചു; സാംസ്കാരിക മന്ത്രിയെ മാത്രം കണ്ടില്ലെന്ന് ഡോ ബിജു

വ്യാഴം, 27 ജൂണ്‍ 2019 (15:22 IST)
22 ആമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാര നേട്ടത്തിലൂടെ മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ ഡോ.ബിജു. ഇന്ദ്രൻസായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രം. 
 
അഭിമാന നേട്ടത്തിന് അർഹരായ ഇരുവരേയും അഭിനന്ദിക്കാൻ സിനിമാ മേഖലയിൽ നിന്നു പോലും ആളുകൾ കുറവായിരുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്നും ആരോഗ്യമന്ത്രി മാത്രമാണ് അഭിനന്ദനമറിയിച്ചത്. ഇതോടെ സോഷ്യൽ മീഡിയകളിലും സിനിമാക്കാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. 
 
സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഇതുവരെ തന്നെ വിളിച്ചില്ലെന്നാണ് ഡോ.ബിജു പറയുന്നത്. ‘ഇത് സംവിധായകനോ നടനോ ലഭിച്ച അംഗീകാരമല്ല. മറിച്ച് മലയാള സിനിമക്ക് കിട്ടിയതാണ്. അതുകൊണ്ട് തന്നെ അഭിനന്ദനങ്ങള്‍ ലഭിക്കുന്നത് നമുക്കെല്ലാവര്‍ക്കുമാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ബീന പോള്‍ തുടങ്ങിയവര്‍ വിളിച്ച് അഭിനന്ദിച്ചു. ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ അഭിനന്ദിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. എന്നാല്‍ സാംസ്‌കാരിക മന്ത്രി ഇതുവരെ വിളിച്ചില്ല. അതില്‍ പരിഭവവുമില്ല. പരാതിയുമില്ല. അഭിനന്ദിക്കാന്‍ തോന്നുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ബിജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍