കൊറോണ കാലത്ത് എന്ത് ആഘോഷം; തല ഡാ... ദ റിയൽ ജെന്റിൽമാൻ- അജിതിനു കൈയ്യടി

അനു മുരളി
തിങ്കള്‍, 27 ഏപ്രില്‍ 2020 (13:04 IST)
ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. രാജ്യം ലോക്ക് ഡൗണിൽ തുടരുമ്പോൾ തന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന അഭ്യർത്ഥനയുമായി തല അജിത്. മെയ് ഒന്നിനാണ് അജിത്തിന്റെ ജന്മദിനം. താരത്തിന്റെ വക്താക്കളായ നടന്‍ ശന്തനു ഭാഗ്യരാജും ആധവ് കണ്ണദാസനുമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
 
”പ്രിയപ്പെട്ട തല ആരാധകര്‍ക്ക്…അജിത് സാറിന്റെ ഓഫീസില്‍ നിന്ന് കോള്‍ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പൊതു ഡിപി സോഷ്യൽ മീഡിയകളിൽ ഉപയോഗിക്കരുതെന്നും കൊറോണ സമയത്ത് ആഘോഷമാക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭ്യര്‍ത്ഥനയാണ്. ഒരു ആരാധകന്‍, സഹനടന്‍, മനുഷ്യന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ വാക്കുകളെ ബഹുമാനിക്കുന്നു”. എന്നാണ് ആധവ് കണ്ണദാസന്റെ ട്വീറ്റ്.
 
അജിത്ത് സാറിന്റെ ഓഫീസില്‍ നിന്നും കോള്‍ ലഭിച്ചതായും അദ്ദേഹത്തിന്റെ വാക്കുകളെ മാനിക്കുന്നുവെന്ന് നടന്‍ ശന്തനു ഭാഗ്യരാജും ട്വീറ്റ് ചെയ്തു. റിയല്‍ ജന്റില്‍മാന്‍ ആണെന്നും ജന്മദിനത്തില്‍ വ്യക്തപരമായി ആശംസിക്കുകയും ആഘോഷിക്കുകയും ചെയ്യാമെന്നും നടന്‍ കുറിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article