ടോയ്ലറ്റ് പേപ്പറിന്റെ വില പോലും മാതൃഭൂമിക്കില്ല, നിങ്ങള്‍ കാണിച്ചത് ഷണ്ഡത്വം: വൈശാഖ്

Webdunia
ശനി, 17 മാര്‍ച്ച് 2018 (08:13 IST)
വൈശാഖ് - ഉദയ്ക്രഷ്ണയുടെ കൂട്ടുകെട്ടില്‍ പിറന്ന ‘ഇര’ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. റിലീസ് ആയ ചിത്രത്തിന് നെഗറ്റീവ് റിവ്യു എഴുതിയ മാതൃഭൂമി പത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വൈശാഖ്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സും സസ്പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃ ശൂന്യത്വമാണെന്ന് വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.
 
വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
പ്രിയ മാതൃഭൂമി ...
ഇര എന്ന ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ നിരൂപണം വായിച്ചു .
രണ്ടു വാക്കുകൾ പറയാതെ തരമില്ല ...
ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമർശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ ..
നിങ്ങൾ ഇപ്പോൾ കാണിച്ചത് ഷണ്ഡത്വമാണ് ...
ഒരു സസ്പെൻസ് ത്രില്ലർ സിനിമയുടെ 
ക്ലൈമാക്‌സും സസ്‌പെൻസും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം 
പിതൃ ശൂന്യത്വമാണ് ...
നിങ്ങളുടെ വിമർശനം ( ആക്രമണം )
ഇര എന്ന ഞങ്ങളുടെ സിനിമയെ തകർത്തു കളയും എന്ന ഭയം കൊണ്ട് പറയുന്നതാണെന്നു തെറ്റിദ്ധരിക്കരുത് ...
(ടോയ്ലറ്റ് പേപ്പറിന്റെ വില പോലും പ്രേക്ഷകർ ഇപ്പോൾ അതിന് കല്പിക്കാറില്ല )
കുട്ടിക്കാലത്തു ,
പത്രം വായിക്കണമെന്നും 
പത്രത്തിൽ വരുന്നതെല്ലാം സത്യമാണെന്നും 
പഠിപ്പിച്ച ഗുരുകാരണവന്മാരോടുള്ള 
ബഹുമാനം കൊണ്ട് പറയുകയാണ് ...
ഞങ്ങൾ അക്ഷരം പഠിച്ചത് പത്രം വായിച്ചാണ് ...
ഞങ്ങൾ ആരാധിക്കുന്ന നിരവധി മഹാരഥന്മാർ സർഗ്ഗ വിസ്മയം തീർത്ത 
വലിയൊരു സംസ്കാരമായിരുന്നു 
മാതൃഭൂമി ...
അക്ഷരങ്ങളുടെ അന്തസ്സിന് അപമാനമാകുന്നവരെ 
ജോലിക്കു വച്ചു 
വലിയ ഒരു പൈതൃകത്തെ ഇങ്ങനെ അപമാനിക്കരുത് ...
ഇതൊരു അപേക്ഷയായി കാണണം ...
 
സ്നേഹപൂർവം 
വൈശാഖ് .
ഉദയകൃഷ്ണ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article