രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഞാന്‍ മേരിക്കുട്ടിയുടെ’ ഷൂട്ടിംഗ് ആരംഭിച്ചു. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഷൂറ്റിംഗ് മൂവാറ്റുപുഴയില്‍ ആരംഭിച്ച കാര്യം സംവിധായകന്‍ തന്നെയാണ് അറിയിച്ചത്. തുടക്കത്തില്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞിരിക്കുകയാണ് രഞ്ജിത്.
രഞ്ജിത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇതേ ലൊക്കേഷനില്‍ വച്ചാണ് മമ്മൂട്ടിയ്ക്കായി പാസഞ്ചര്‍ സിനിമയുടെ തിരക്കഥയെഴുതാന്‍ വന്നത്. അത് 2006 ലായിരുന്നു. പളുങ്ക് എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു അന്ന് മമ്മൂക്ക. ആദ്യമായിട്ടാണ് ഞാന്‍ ഒരു സിനിമ ചിത്രീകരണ ലൊക്കേഷന്‍ കാണുന്നത്. തിരക്കഥ കണ്ട അദ്ദേഹത്തിന് അതിഷ്ടമായി.
ആരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഞാന്‍ തന്നെയെന്ന്. ഒരു ചിരിയോടെ മമ്മൂക്ക പറഞ്ഞു നിന്നെക്കൊണ്ട് അതു സാധിക്കുമെന്ന്. അദ്ദേഹം നേരെ മറിച്ചാണ് പറഞ്ഞിരുന്നതെങ്കില്‍ ഇന്ന് ഞാനൊരു സംവിധായകനാവില്ലായിരുന്നു. എന്റെ പത്താമത്തെ ചിത്രമാണിത്. അതിനെല്ലാം മമ്മൂക്കയോട് നന്ദിയുണ്ട്. രഞ്ജിത് പറഞ്ഞു.