താരാരാധന ശരിയല്ലെന്ന് കമല്‍

ബുധന്‍, 14 മാര്‍ച്ച് 2018 (16:33 IST)
മലയാള സിനിമയില്‍ വിലക്ക് എന്നൊരു സംഗതി ഇല്ലെന്ന് സംവിധായകന്‍ കമല്‍. സംഘടനാപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാറ്റിനിര്‍ത്തലുകള്‍ മാത്രമേ ഉണ്ടാകാറുള്ളു എന്നും അദ്ദേഹം പറഞ്ഞു. എഎഫ്എഫ്‌കെ പ്രാദേശിക ചലച്ചിത്ര മേളയോടനുബന്ധിച്ച് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനുശേഷം മലയാള സിനിമയില്‍ ചില നല്ല രൂപത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കമല്‍ പറഞ്ഞു. ചിലരെ മാറ്റിനിര്‍ത്തുന്ന രീതി നേരത്തെ സിനിമാ മേഖലയില്‍ വലിയ തോതില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും വേണ്ടതാണെന്ന തോന്നലുണ്ടെന്നും കമല്‍ പറഞ്ഞു.
 
താരാരാധന ലോകത്തെങ്ങും സിനിമാ വ്യവസായത്തിലെ ശരിയല്ലാത്ത ഒരു പ്രവണതയാണ്. അത് സ്വാഭാവികമായും മലയാള സിനിമയിലും ഉണ്ട്. ചലച്ചിത്ര അക്കാദമി വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും നിര്‍മിക്കണമെന്ന സംവിധായകന്‍ ടി.വി ചന്ദ്രന്റെ നിര്‍ദേശം നല്ലതാണെങ്കിലും അതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍