2021 ൽ പുറത്തുവന്ന ഫഹദ് ഫാസിൽ ചിത്രമായ ജോജിയാണ് ഏറ്റവുമൊടുവിൽ ദിലീഷിന്റെ സംവിധാനത്തിൽ പുറത്തുവന്ന സിനിമ. ആമസോൺ പ്രൈമിലൂടെ പുറത്തുവന്ന ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. അതേസമയം, ഹൃദയപൂർവ്വം ആണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന മോഹൻലാൽ ചിത്രം. ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ 'ഹൃദയപൂർവ്വം' അഞ്ചാം സ്ഥാനത്താണ്. ചിത്രം ആഗോളതലത്തിൽ 70 കോടി രൂപയോളം നേടി വൻവിജയം സ്വന്തമാക്കി.
'തുടരും', ' എമ്പുരാൻ', 'ഹൃദയപൂർവ്വം' എന്നിവയിലൂടെ മോഹൻലാൽ ഈ വർഷം ഹാട്രിക് വിജയം നേടുമെന്ന സിനിമാലോകത്തിൻ്റെ പ്രതീക്ഷ ഇതോടെ നിറവേറിയിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങൾ. സംഗീതിൻ്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015-ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒടുവിൽ ഒന്നിച്ചത്.