ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് ഉറപ്പിച്ച് മഞ്ജു; എന്നാല്‍, ദിലീപ് അങ്ങനെയല്ല

ശനി, 24 ജൂലൈ 2021 (14:45 IST)
മലയാളികളുടെ ഇഷ്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം സമീപ ഭാവിയില്‍ ഉണ്ടാകുമോ എന്നറിയില്ലെങ്കിലും അങ്ങനെ ഒന്നായി കാത്തിരിക്കുകയാണ് സിനിമാലോകം. മഞ്ജുവിനൊപ്പം ഇനി ദിലീപ് അഭിനയിക്കുമോ എന്ന ചോദ്യത്തിന് കുറച്ചുകാലം മുമ്പ് ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും ചര്‍ച്ചയാകുന്നത്.
 
നാളെ മഞ്ജു നായികയായി എത്തുന്ന സിനിമ വന്നാല്‍ ദിലീപ് നായകനായി അഭിനയിക്കുമോ എന്നായിരുന്നു അഭിമുഖത്തില്‍ അവതാരകന്‍ ദിലീപിനോട് ചോദിച്ചത്.'ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള്‍ നമുക്ക് ആലോചിക്കാം'-എന്നാണ് ദിലീപ് അന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ദിലീപിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. എന്നാല്‍, ദിലീപിനൊപ്പം ഇനി അഭിനയിക്കാന്‍ മഞ്ജുവിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യങ്ങളില്‍ നിന്ന് മഞ്ജു പലതവണ ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് മഞ്ജു പറയുന്നത്. 
 
16 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനൊടുവില്‍ 2014 ലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.മകള്‍ മീനാക്ഷി ദിലീപിനൊടൊപ്പമാണ്. 2016 ല്‍ നടി കാവ്യ മാധവനെ ദിലീപ് വിവാഹം ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍