എന്നെ ‘ഒരുപാട് സഹായിക്കുന്ന മുഖമില്ലാത്ത ചില മാന്യന്‍മാര്‍’ ഉണ്ടാക്കിയ വ്യാജവാര്‍ത്തയാണ് അത്: ആഞ്ഞടിച്ച് ദിലീപ്

Webdunia
ഞായര്‍, 16 ഏപ്രില്‍ 2017 (12:00 IST)
തനിക്കെതിരായ വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ദിലീപ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള കാരവാന്‍ അപകടത്തില്‍പ്പെട്ടു എന്നുള്ള വാര്‍ത്ത ചില ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും തനിക്ക് സ്വന്തമായി കാരവാന്‍ ഇല്ലെന്നും ദിലീപ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലും തന്നെ ‘ഒരുപാട് സഹായിക്കുന്ന’ ചില പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജിലും വന്നതായും അതിന് ‘മുഖമില്ലാത്ത ചില മാന്യന്‍മാര്‍’ സോഷ്യല്‍ മീഡിയയില്‍ വേണ്ട രീതിയില്‍ പ്രചരണം നടത്തുന്നതായി താന്‍ അറിഞ്ഞുവെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 
 
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Next Article