തെറ്റായിപ്പോയോ?ബുദ്ധിയൊക്കെ പോയി,സമൂഹത്തിന് മുന്‍പില്‍ മോശക്കാരിയാകുന്നു, മനസ്സ് തുറന്ന് ജാസ്മിന്‍ ജാഫര്‍

കെ ആര്‍ അനൂപ്

ശനി, 23 മാര്‍ച്ച് 2024 (15:39 IST)
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ശക്തിയായ മത്സരാര്‍ത്ഥികളില്‍ ഒരാളായി ജാസ്മിന്‍ ജാഫര്‍ മാറിക്കഴിഞ്ഞു. തുടക്കം മുതലേ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ താരത്തിനായി.ഗബ്രിയുമായുള്ള സൗഹൃദം ചെറിയ തിരിച്ചടി സമ്മാനിച്ച സമയമാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ഈ കൂട്ട് പല വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു, പ്രണയ ട്രാക്ക് പിടിച്ച് പ്രേക്ഷകരെ മണ്ടന്‍മാര്‍ ആക്കേണ്ട എന്നാണ് അവര്‍ പറയുന്നത്. താരത്തിന്റെ പിതാവിന്റെ അസുഖവും തുടര്‍ന്നുണ്ടായ ഫോണ്‍ കോളും ജാസ്മിനെ തളര്‍ത്തി.ഗബ്രിയുമായി അകലം പാലിക്കുകയാണ് ഇപ്പോള്‍ ജാസ്മിന്‍.
ഇപ്പോള്‍ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് ജാസ്മിന്‍ സുഹൃത്തായ റസ്മിനോട് മനസ് തുറന്ന് പറഞ്ഞു.

പുറത്ത് ആണ്‍ സുഹൃത്തുക്കളും പെണ്‍ സുഹൃത്തുക്കളും ഇല്ലാത്തവര്‍ ഇവിടെയുണ്ടോ എന്നാണ് ജാസ്മിന്‍ ചോദിക്കുന്നത്. 
'കയ്യിലൊരു ഉമ്മ കൊടുക്കാതെ ഫ്രണ്ട്ഷിപ്പ് ഒന്നും ഈ കാലത്ത് ഇല്ല. പ്രത്യേകിച്ച് ഇങ്ങനെ ഒരു സാഹചര്യം വരുമ്പോള്‍ ഫീമെയില്‍ മെയില്‍ കണ്‍സെപ്റ്റ് ഒന്നുമല്ല നമുക്ക് വരുക ഇവിടെ വരുമ്പോള്‍ എന്നെ ഉപദേശിക്കുന്ന ആള്‍ക്കാരല്ലേ അവര്‍ പുറത്ത് എന്താണ് ഇത്രയും നാളും ഞാന്‍ സംസാരിക്കുമ്പോള്‍ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു.
 ഞാന്‍ പറയുന്നതില്‍ ഒരു ന്യായം ഉണ്ടെന്ന്. ഇപ്പോള്‍ ഞാന്‍ പറയുമ്പോള്‍ ഞാന്‍ ചെയ്യുന്നതും പറയുന്നതും തെറ്റാണോ എന്ന ചോദ്യ ചിഹ്നത്തോടെയാണ് സംസാരിക്കുന്നത്.അങ്ങനെ ഞാന്‍ ഈ കളിയില്‍ നിന്നിട്ട് കാര്യമുണ്ടോയെന്ന് പോലും എനിക്ക് അറിയില്ല.തെറ്റായിപ്പോയോ എന്ന ചോദ്യ ചിഹ്നമാണ് എന്റെ മുന്‍പില്‍. അത് എങ്ങനെ തിരുത്തണമെന്ന് പോലും എനിക്ക് അറിയില്ല. എന്റെ ബുദ്ധിയൊക്കെ പോയി. ഞാന്‍ റോക്കിയോട് പോയി ചോദിച്ചു രണ്ട് ദിവസത്തേക്ക് ഒന്ന് എന്നെ വെറുതെ വിടണമെന്ന് ഞാന്‍ റോക്കിയോട് പറഞ്ഞു. അപ്പോള്‍ റോക്കി പറഞ്ഞത് അന്ന് ഞാന്‍ അവനെ ട്രിഗര്‍ ചെയ്തുവെന്നാണ്. അവന്‍ ഞങ്ങളേയും ട്രിഗര്‍ ചെയ്തിരുന്നു. ഗബ്രിയുടെ കൂടെ ഞാന്‍ നില്‍ക്കും. അതിനര്‍ത്ഥം ഞാന്‍ അവന്റെ ഗെയിം കേറി കളിക്കുന്നുവെന്നല്ല. മുന്‍ സീസണിലും അങ്ങനെയല്ലേ, നമ്മക്ക് വേണ്ടി പറയാന്‍ ഒരാള്‍ കൂടെ ഉണ്ടാകില്ലേ.
റോക്കിയെ നോക്കിയല്ല, അമൃതവേണിയെന്നൊക്കെ പറഞ്ഞാണ് ഞങ്ങള്‍ ചിരിച്ചത്. പൂകണ്ടോ അതുകണ്ടോ എന്ന് പറഞ്ഞ് ചിരിച്ചാല്‍ എനിക്ക് ദേഷ്യം വരില്ലേയെന്നാണ് അവന്‍ ചോദിച്ചത്. അവനത് അറിയാമെങ്കില്‍ അവനെന്തിനാണ് ദേഷ്യപ്പെട്ടത്. എന്റെ അത്തക്ക് അറ്റാക്ക് ആണെന്നും നാളെ സര്‍ജറിയാണെന്നും അവന്റെ അടുത്ത് കൈ കൂപ്പി പറയുന്നതും ഇതും തമ്മില്‍ രാപ്പകല്‍ വ്യത്യാസമില്ലേ? അപ്പോഴും അവന്‍ പറയുന്നത് ഞാന്‍ പറയും എന്നാണ്. അപ്പോഴും സമൂഹത്തിന് മുന്‍പില്‍ മോശക്കാരിയാകുന്നത് ഞാന്‍ തന്നെ.',-ജാസ്മിന്‍ പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍