Ahaana Krishna: അഹാനയുടെ വിവാഹനിശ്ചയം കഴിഞ്ഞു? രഹസ്യമാക്കി കുടുംബം?; ചർച്ചകൾ

നിഹാരിക കെ.എസ്

വ്യാഴം, 16 ഒക്‌ടോബര്‍ 2025 (12:25 IST)
കഴിഞ്ഞ ​​ദിവസമായിരുന്നു നടി അഹാന കൃഷ്ണയുടെ മുപ്പതാം പിറന്നാൾ. പിറന്നാൾ സമ്മാനമായി മൂന്ന് കോടിയോളം വില വരുന്ന ഒരു ബിഎംഡബ്യു കാറും തനിക്കായി അഹാന വാങ്ങി. ആരാധകരും പ്രിയപ്പെട്ടവരും കുടുംബാം​ഗങ്ങളും എല്ലാം അഹാനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. അക്കൂട്ടത്തിൽ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു വീഡിയോയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
 
കൈയ്യിൽ നിറയെ മെഹന്തിയും ഒരു വജ്രമോതിരവും അണിഞ്ഞ് നിൽക്കുന്ന അഹാനയാണ് വീഡിയോയിലുള്ളത്. വജ്രമോതിരവും മെഹന്ദിയും പ്രേക്ഷകരെ കാണിക്കാനായി അഹാന പോസ് ചെയ്യുന്നതും കാണാം. വളരെ വിരളമായി മാത്രമാണ് നടി മെഹന്ദി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല കയ്യിൽ അണിഞ്ഞിരിക്കുന്നത് ​ഹെവിയായ ഒരു ഡയണ്ട് റിങുമാണ്.
 
ഏതായാലും ഈ വീഡിയോ പുതിയൊരു അഭ്യൂഹത്തിന് കാരണമായി. അഹാനയുടെ വിവാഹനിശ്ചയം കഴിഞ്ഞുവോയെന്ന സംശയമായി പ്രേക്ഷകർക്ക്. പിറന്നാൾ ദിനത്തിൽ സീക്രട്ടായി ചടങ്ങ് നടത്തി കാണുമെന്നും വ്ലോ​ഗിലൂടെ പ്രേക്ഷകരെ അറിയിക്കാനായിരിക്കും കാത്തിരിക്കുന്നത് എന്നുമാണ് കമന്റുകൾ.അഹാനയുടെ വിവാഹം വൈകാതെ ഉണ്ടാകുമെന്ന തരത്തിൽ ഇടയ്ക്കിടെ കുടുംബാം​ഗങ്ങളും സംസാരിക്കാറുണ്ട്.
 
ഛായാ​ഗ്രഹകൻ നിമിഷ് രവിയും അഹാന കൃഷ്ണയും പ്രണയത്തിലാണെന്ന് നാളുകളേറെയായി അഭ്യൂഹമുണ്ട്. ഇരുവരും ഇത് വരെ അത് തുറന്നു പറഞ്ഞിട്ടില്ല. അഹാനയുടെ കുടുംബത്തിലെ എല്ലാ ഫങ്ഷനുകളിലും നിമിഷും നിമിഷിന് വരാൻ പറ്റാത്തപ്പോൾ പിതാവ് രവിയും പങ്കെടുക്കാറുണ്ട്. അതുപോലെ തന്നെയാണ് തിരിച്ചും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍