എമ്പുരാനൊപ്പം വീര ധീര സൂരനും ഒരേ ദിവസം സ്ട്രീമിങ്ങിനെത്തും; എവിടെ കാണാം?

നിഹാരിക കെ.എസ്

വെള്ളി, 18 ഏപ്രില്‍ 2025 (15:07 IST)
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'വീര ധീര സൂരൻ'. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമ ആഗോളതലത്തിൽ ചിത്രം 52 കോടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. ചിത്രം ഏപ്രിൽ 24 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 
 
എമ്പുരാനൊപ്പമായിരുന്നു വീര ധീര സൂരനും തിയേറ്ററുകളിൽ എത്തിയിരുന്നത്. തമിഴ്നാട്ടില്‍ എമ്പുരാനെക്കാളും കളക്ഷന്‍ ആണ് ചിത്രത്തിന് ലഭിച്ചത്. വീര ധീര സൂരന് മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. മികച്ച പ്രകടനമാണ് ചിയാൻ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങൾക്ക് നല്ല റെസ്പോൺസ് ആണ് ലഭിച്ചത്. 
 
ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തിയത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം. വീര ധീര സൂരനൊപ്പം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ എമ്പുരാനും ഏപ്രിൽ 24 നാണ് സ്ട്രീം ചെയ്യുന്നത്. ജിയോഹോട്ട്സ്റ്റാർ വഴിയാണ് എമ്പുരാൻ സ്ട്രീം ചെയ്യുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍