കട്ടപ്പനയിലെ ഋത്വിക് റോഷനിൽ മികച്ച പ്രകടനമായിരുന്നു ധർമജൻ കാഴ്ചവെച്ചത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവിൽ കരയിപ്പിച്ച ദാസപ്പനെ(ധർമജൻ) ആർക്കും മറക്കാൻ കഴിയില്ല. വ്യത്യസ്തത വന്നപ്പോൾ പ്രേക്ഷകർ അത് അംഗീകരിച്ചതിന്റെ തെളിവായിരുന്നു തീയേറ്ററുകളിൽ നിന്നും ലഭിച്ച കയ്യടി. ജീവിതത്തിൽ മറക്കാനാവാത്തത് എന്നല്ല നല്ല ചേർച്ചയായിട്ടുള്ള ക്യാരക്ടർ ആണിതെന്ന് ധർമജൻ വ്യക്തമാക്കിയിരുന്നു.
എല്ലാവരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ കിട്ടിയ കൂട്ടത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വക കമന്റും ധർമജന് ലഭിച്ചു. നീ ആ സിനിമ തിന്നു കളഞ്ഞല്ലോടാ എന്നായിരുന്നു മമ്മൂട്ടി ധർമജനോട് പറഞ്ഞത്. ദിലീപ്–കാവ്യ വിവാഹചടങ്ങിനിടെയായിരുന്നു ധർമജനെ കെട്ടിപ്പിടിച്ച് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധർമജൻ ഇക്കാര്യം വ്യക്തമാക്കുന്നത്.
കട്ടപ്പനയുടെ ഷൂട്ടിങ് തുടങ്ങിയപ്പോ നിർമാതാവ് കൂടിയായ ദിലീപേട്ടന്‍ പറഞ്ഞു, നിനക്കൊക്കെ വേണ്ടിയാണ് ഞാൻ കോടികൾ മുടക്കുന്നതെന്ന്. ദിലീപേട്ടനും നാദിർഷാ ഇക്കയുമൊക്കെ ജീവിതത്തിൽ ഒരുപാട് സഹായിച്ചിട്ടുള്ളവരാണ്. മമ്മൂക്ക പലരോടും എന്റെ പേര് റെക്കമെൻഡ് ചെയ്യുന്നതായി അറിയാൻ കഴിഞ്ഞുവെന്നും ധർമജൻ അഭിമുഖത്തിൽ പറയുന്നു.