ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം എന്നുപറയുമ്പോൾ തന്നെ പ്രേക്ഷകർ കുറഞ്ഞതൊന്നും പ്രതീക്ഷിക്കില്ല. അതിന് കാരണവും ഉണ്ട്. അദേനിയുടെ ആദ്യ ചിത്രമായ ഗ്രേറ്റ് ഫാദർ പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരു മികച്ച ത്രില്ലർ ചിത്രമായിരുന്നു. അതിന് പിന്നാലെ വന്ന അബ്രഹാമിന്റെ സന്തതികളും ഗ്രേറ്റ് ഫാദറിനേക്കാൾ ഒരുപിടി മുന്നിൽ തന്നെ.
മുമ്പത്തെ രണ്ട് മമ്മൂട്ടി ചിത്രങ്ങളിലും ഡേവിഡ് നൈനാനേയും ഡെറിക് അബ്രഹാമിനേയും പ്രേക്ഷകർക്ക് സമ്മാനിച്ച് ഹനീഫ് അദേനി വിസ്‌മയം തീർത്തു. അതേ പതിവ് മിഖായേലിലും ഹനീഫ് തുടരുന്നു. നായകനായ നിവിൻ പോളിയുടെ പേര് തന്നെ ഒരു പുതുമയാണ്, മിഖായേൽ. ക്രിസ്ത്യൻ പേരുകളിൽ പരിചിതമാണെങ്കിലും മലയാള സിനിമയിൽ ഈ പേര് നായകന് ഇതുവരെ കേട്ടിട്ടില്ല. പ്രതിനായകനായ ഉണ്ണി മുകുന്ദന്റെ പേരും വ്യത്യസ്തമാണ്, മാർക്കോ ജൂനിയർ .